സൈനസ് സര്‍ജ്ജറി

സൈനസൈറ്റിസ്? ഇതിനെപ്പോഴാണ് ഓപറേഷന്‍ വേണ്ടിവരുന്നത്?

നാസാരന്ത്രങ്ങളുടെ പുറകിലായി മൂക്കിനിരുവശവും കാണപ്പെടുന്ന ഭാഗത്തിനെ സൈനസ് എന്ന് വിളിക്കുന്നു. ഇത് വായു നിറഞ്ഞ നിരവധി അറകളോട് കൂടിയതാണ്. ഇവിടെ ബാക്റ്റീരിയൽ ഇൻഫെക്ഷനോ,ഫംഗല്‍ ഇന്‍ഫക്ഷനോ അലര്‍ജികളോ മൂലം പഴുപ്പ് ഉണ്ടാകുന്ന അവസ്ഥയാണ് സൈനസൈറ്റിസ് . സാധാരണയായി മൂക്കൊലിപ്പ്, സൈനസിന് മുകളിലായി വേദന അനുഭവപ്പെടുക, തലവേദന, മൂക്കിനു പിന്‍ഭാഗത്തു നിന്നും കഫം വായില്‍ എത്തുക, തുടങ്ങി വളരെയധികം അസ്വസ്ഥതതകള്‍ ഇത് കാരണം ഉണ്ടാക്കുമെങ്കിലും ഒരു പ്രധാന പ്രശ്നമായി ആദ്യമൊന്നും ഇതിനെ പലരും കണക്കാറില്ല. പക്ഷെ ഇങ്ങനെ ശ്രദ്ധിക്കാതെ ഏറെ നാള്‍ കഴിഞ്ഞ് ഡോക്ടറെ കാണുമ്പോള്‍ പ്രശ്നം ഗുരുതരമായിട്ടുണ്ടാകും. സാധാരണയായി 12 ആഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുന്ന സൈനസൈറ്റിസാണ് പ്രശ്നമാകുന്നത്. ഈ അവസ്ഥ മരുന്നുകള്‍ കൊണ്ട് ഭേദമാകാതെവരുമ്പോള്‍ ഓപറേഷന്‍ തന്നെ ചെയ്യേണ്ടിവരുന്നു. സൈനസൈറ്റിസിന് വിജയകരമായി ഓപറേഷനുകള്‍ ഇന്ന് കേരളത്തില്‍ നടക്കുന്നുണ്ട്.

സര്‍ജറിയുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകള്‍ എന്തെല്ലാമാണ്?

ആദ്യമെല്ലാം ഫങ്ക്ഷണൽ എൻഡോസ്കോപ്പിക് സൈനസ് സർജറി (FESS) എന്ന ഓപറേഷന്‍ രീതിയാണ് ഉപയോഗിച്ചിരുന്നത്. ഇത് സൈനസൈറ്റിസിന് കാരണമായ പഴുപ്പും ഫംഗസും നാസാദ്വാരങ്ങള്‍ തുറന്നു നീക്കം ചെയ്യുന്ന പ്രക്രിയയാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായി ഫലം ചെയ്യുന്നില്ല, കാരണം ഈ സര്‍ജ്ജറിക്ക്  ശേഷവും വീണ്ടും ഈ അവസ്ഥ ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ ഈ അവസ്ഥയെ കണക്കിലിരുത്തി പകരമായി ഡ്രാഫ് 3 ( Modified Lothrop procedure) എന്ന പുതിയ രീതിയാണ് ഇന്ന് അവലംബിക്കുന്നത്.

ക്ലിനിക്കില്‍ നിന്നും ഡയഗ്നോസ് ചെയ്തവര്‍ക്കായി ഓപറേഷന്‍ സൗകര്യങ്ങളെക്കുറിച്ച് പറയാമോ?

ക്ലിനിക്കില്‍ നിന്നും ഡയഗ്നോസ് ചെയ്തവര്‍ക്ക് സര്‍ജ്ജറി എറണാകുളം ബൈപാസ്സിലുള്ള വിജയലക്ഷ്മി മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് നടത്തപെടുന്നത്. ഇവിടെ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോട് കൂടിയ ഓപറേഷന്‍ തിയേറ്ററാണ് ഒരിക്കിയിട്ടുള്ളത്.

ഈ ഓപറേഷനു ശേഷം വിശ്രമം ആവശ്യമുണ്ടോ?

ഡ്രാഫ് 3 നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഒരു ഓപറേഷനാണ്. ഇതിനു ശേഷം രണ്ടാം ദിവസം തന്നെ ഡിസ്ചാര്‍ജാകുവാന്‍ സാധിക്കും. ഓപറേഷനു ശേഷം കുറഞ്ഞത് 6 ആഴകള്‍ക്കുള്ളില്‍ തന്നെ പൂര്‍ണ്ണമായും സുഖം പ്രാപിക്കും.

ഓപറേഷനുവേണ്ടി പോകുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ആദ്യം വിദഗ്ദ്ധനായ ഒരു സൈനസ് സര്‍ജ്ജനെ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.  വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ സേവനത്തിലൂടെ മാത്രമേ കൃത്യമായ ഫലം ലഭ്യമാകുകയുള്ളൂ.

ഈ ശസ്ത്രക്രിയക്ക് ശേഷം രോഗികൾ എല്ലാ ആഴ്ചയും മരുന്ന് കലർത്തിയ ഉപ്പു ലായിനി ഉപയോഗിച്ച് നസാന്ദ്രങ്ങൾ കഴുകേണ്ടതായിട്ടുണ്ട്. ഈ പ്രക്രിയ ചെയ്യേണ്ട രീതി വിശധീരകരിക്കാം. തല താഴ്ന്നു വരത്തക്ക രീതിയിൽ മലർന്നു കിടക്കുക. അതിനു ശേഷം മരുന്ന് കലർന്ന ഉപ്പുലായിനി മൂക്കിലൂടെ ഒഴിച്ച് 5 മിനിട്ടു അതെ രീതിയിൽ തന്നെ കിടക്കുക. ഈ ലായിനി സിനസിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുവാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ പ്രക്രിയ ചെയ്യുന്നത് വഴി അലര്ജി എന്ന അവസ്ഥ തുടർന്നുണ്ടായാൽ പോലും അല്ലെർജിക് പൊലിപോസിസ് (മൂക്കിലെ ദശ ) എന്ന അസുഖം വീണ്ടും വര്തിരിക്കാം.

കാരണം ഈ ശസ്ത്രക്രിയക്ക് ശേഷംശേഷം വീണ്ടും ഈ അവസ്ഥ ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. നാസൽ അലര്ജി എന്ന പ്രശ്നത്തെ ഇത് അഭിമുകീകരിക്കുന്നതല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാൽ ഫുൾ എൻഡോസ്കോപ്പിക് സൈനസ് സർജറി വിത്ത് ഡ്രോഫ്‌ III എന്ന നൂതന ശാസ്ത്രക്രിയശാസ്ത്രക്രിയ രീതിയാണ് ഇന്ന് അവലംബിക്കുന്നത്.

 

നിങ്ങള്‍ സൈനസ് സര്‍ജ്ജറി ചെയ്യുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഡോക്ടര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസുമായി ബന്ധപ്പെടാവുന്നതാണ്.

 © 2023 GVENT Clinic. All Rights Reserved. Made by Technodreams